കാസര്‍കോട്: മംഗലാപുരത്തെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജില്‍ മലയാളി വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംങ്ങ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ഒരു മലയാളം ന്യൂസ് ചാനല്‍ പുറത്ത് വിട്ടു.
രണ്ട് ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയര്‍ വിദ്യാര്‍ത്ഥികളെ ഒരു കൂട്ടം രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന രംഗമാണ് ദൃശ്യത്തിലുളളത്. റാഗിംങ്ങ് സംഘത്തിലെ ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യമാണിതെന്ന് ചാനല്‍ അവകാശപ്പെടുന്നു.
ഇതേ കോളേജിലെ മലയാളികളായ വിദ്യാര്‍ത്ഥികളാണ് റാഗിംങ്ങിന് പിന്നിലെന്ന് ദൃശ്യങ്ങളിലെ സംഭാഷണം തെളിയിക്കുന്നു. അഷ്‌റഫ്, അനസ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്രൂരമായ മര്‍ദ്ദനമേററത്. ഹോസ്സ്റ്റലില്‍ വെച്ച് ഷര്‍ട്ട് ഊരി മാററിയതിന് ശേഷം ബെല്‍ട്ട് കൊണ്ട് അടിക്കുന്നതും തവളച്ചാട്ടം ചാടിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമായി കാണാം. റാഗിംങ്ങിന് വിധേയരായ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, റാഗിംങ്ങ് നടത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃര്‍ ഒരു നടപടിയും എടുത്തിട്ടില്ലെന്നും ചാനല്‍ വ്യക്തമാക്കുന്നു.
No comments:
Post a Comment